ഒഡീഷയില്‍ പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; നാലുപേര്‍ മരിച്ചു

Update: 2023-03-07 02:02 GMT

ഭുവനേശ്വര്‍: ഒഡീഷയില്‍ പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി. നാല് പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഖോര്‍ധ ജില്ലയിലെ താംഗി പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഭൂസന്ദാപൂര്‍ ഗ്രാമത്തിലാണ് സംഭവം. ഹോളി ആഘോഷങ്ങള്‍ക്കായി നിര്‍മിച്ച പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്.

അപകടകാരണം വ്യക്തമല്ല. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും പ്രത്യേക ഡോക്ടര്‍മാരുടെ സംഘം അവരെ പരിചരിക്കുന്നുണ്ടെന്നും ഖോര്‍ധ കലക്ടര്‍ കെ സുദര്‍ശന്‍ ചക്രവര്‍ത്തി പറഞ്ഞു. അപകടകാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലിസ് അറിയിച്ചു.

Tags: