ജെ ചിഞ്ചുറാണി, പി പ്രസാദ്, കെ രാജന്‍, ജി ആര്‍ അനില്‍; സിപിഐ മന്ത്രിമാരെ പ്രഖ്യാപിച്ചു

Update: 2021-05-18 07:38 GMT

തിരുവനന്തപുരം: സിപിഐ നാലു മന്ത്രിമാരെ പ്രഖ്യാപിച്ചു. ജെ ചിഞ്ചുറാണി-ചടയമംഗലം, പി പ്രസാദ്- ചേര്‍ത്തല, കെ രാജന്‍-ഒല്ലൂര്‍, ജി ആര്‍ അനില്‍-നെടുമങ്ങാട് എന്നിവരെ പുതിയ മന്ത്രിമാരായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രഖ്യാപിച്ചു.  ഇ ചന്ദ്രശേഖരനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും ചിറ്റയും ഗോപകുമാറിനെ ഡപ്യൂട്ടി സ്പീക്കറായും നിശ്ചയിച്ചു.

Tags:    

Similar News