കുവൈത്തില്‍ 24 മണിക്കൂറിനുള്ളില്‍ 4 കൊവിഡ് മരണം

Update: 2020-08-02 17:45 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് 4 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് രോഗം മൂലം മരിച്ചവരുടെ എണ്ണം 457 ആയി. 463 പേര്‍ക്കാണ് ഇന്നു രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 319 പേര്‍ സ്വദേശികളാണ്. ഇതടക്കം ഇന്നു വരെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 67,911 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യ മേഖല അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ ഇപ്രകാരമാണ്: ഫര്‍വ്വാനിയ 82, അഹമദി 144, ഹവല്ലി 72, കേപിറ്റല്‍ 80, ജഹറ 85.

ഇന്ന് 688 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 59,213 ആയി. ആകെ 8,241 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 129 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2,041 പേര്‍ക്കാണ് വൈറസ് പരിശോധന നടത്തിയത്. രാജ്യത്ത് ഇതുവരെ 5,09,561 പേര്‍ക്കാണ് പരിശോധന നടത്തിയത്. 

Tags:    

Similar News