ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തയ ഭൂചലനമാണ് ഉണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അനുസരിച്ച്, രാവിലെ 9:41 ന് ഹരിദ്വാറില്‍ നിന്ന് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് 22 കിലോമീറ്റര്‍ അകലെ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപോര്‍ട്ട് ചെയ്തിട്ടില്ല.