അഖില കേരള മാജിക് മത്സരം വിസ്മയം 27ന് തിരൂരില്‍

Update: 2022-02-25 10:14 GMT

തിരൂര്‍: യുഗാമി റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള 39 ാമത് വാഴകുന്നം സ്മാരക അഖില കേരള മായാജാല മല്‍സരം

വിസ്മയം 22 ഞായറാഴ്ച്ച തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 39 വര്‍ഷമായി മാജിക് ആചാര്യന്‍ വാഴകുന്നം നമ്പുതിരിയുടെ സ്മരണാര്‍ത്ഥം നടക്കുന്ന യുഗാമി ട്രോഫി മത്സരത്തിന് ആദ്യമായാണ് മലപ്പുറം ജില്ല വേദിയാവുന്നത്. ജൂനിയര്‍, സീനിയര്‍, വിഭാഗങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണേന്ത്യയിലെ 300ല്‍ പരം മജീഷ്യന്‍മാര്‍ പങ്കെടുക്കും.

രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ മുന്‍കുട്ടി രജിസ്ട്രര്‍ ചെയ്ത മാന്ത്രികര്‍ക്കായി മത്സരങ്ങളും മന്ത്രിക രംഗത്തെ ന്യൂതന ആശയങ്ങളെ കുറിച്ചുള്ള പഠന ക്ലാസുകളും നടക്കും. മത്സരങ്ങള്‍ രാവിലെ 9 മണിക്ക് മാന്ത്രികനും ടി വി അവതാരകനുമായ രാജ് കലേഷ് ഉദ്ഘാടനം ചെയ്യും. മജീഷ്യന്‍ നിലമ്പൂര്‍ പ്രദീപ് കുമാര്‍ അധ്യഷനാകും.

വൈകിട്ട് 5 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനവും സമ്മാനദാനവും കായികവകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തിന്‍ എംഎല്‍എ അധ്യക്ഷനാകും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ പി നസീമ, തിരുര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ, യു സൈനുദ്ധീന്‍ , തഹസില്‍ദാര്‍ പി, ഉണ്ണി, ഡിവൈഎസ്പി വി വി ബെന്നി, പ്രമുഖ മാന്ത്രികന്‍ സാമ്രാജ് , ഇന്റര്‍നാഷണല്‍ മാജിക് ഫിസം അവാര്‍ഡ് വിന്നര്‍ ധനാനിധി കോയമ്പത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ മുതിര്‍ന്ന മാന്ത്രികരെ ആദരിക്കും. തുടര്‍ന്ന് ക്ഷണിക്കപ്പട്ട സദസ്സിന് മുമ്പാകെ തെന്നിന്ത്യയിലെ പ്രമുഖ മാന്ത്രികകര്‍ വിസ്മയ സന്ധ്യ ഒരുക്കും.

വാര്‍ത്താസമ്മേളനത്തില്‍ സംഘാടകരായ മജീഷ്യന്‍ കെപിആര്‍ തിരൂര്‍, മനു മാങ്കൊമ്പ്, ആലപ്പുഴ, മുജീബ് താനാളൂര്‍, ജലില്‍ തിരുവേഗപുറ, നാരായണന്‍ യുഗാമി എന്നിവര്‍ പങ്കെടുത്തു.