അഗളിയില്‍ 378 ലിറ്റര്‍ വാഷ് പിടികൂടി

Update: 2021-09-08 11:54 GMT

അഗളി: അഗളിയില്‍ ചിറക്കടവ്,  ഭവാനി പുഴയുടെ തീരത്തു നിന്ന് 378 ലിറ്റര്‍ വാഷ് പിടികൂടി. പ്ലാസ്റ്റിക് കുടങ്ങളിലും അലുമിനിയം പാത്രങ്ങളിലുമായാണ് വാഷ് സൂക്ഷിച്ചിരുന്നത്. അഗളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി രജനീഷും പാര്‍ട്ടിയും അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ പുതൂര്‍, ചിറക്കടവ് പ്രദേശങ്ങളില്‍ നടത്തിയ വ്യാപക പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്. സംഭവത്തില്‍ ഒരു അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്തു.

വാഷും, കുടങ്ങളും, വാറ്റു പാത്രങ്ങളും, സംഭവ സ്ഥലത്തു വച്ചു തന്നെ നശിപ്പിച്ചു.

പ്രിവന്റീവ് ഓഫിസര്‍ വി സുരേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ, പ്രേമകുമാര്‍ വി, രജീഷ് എ കെ, അഷറഫലി എം, രഞ്ജിത് കെ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.