ബഹ്‌റൈനില്‍ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചത് 362 പേര്‍ക്ക്

Update: 2020-06-07 16:07 GMT

മനാമ: ബഹ്റൈനില്‍ 24 മണിക്കൂറിനുള്ളില്‍ 362 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതില്‍ 177 പ്രവാസി തൊഴിലാളികളും ഉള്‍പ്പെടുന്നു. രാജ്യത്ത് ഇന്ന് ഒരാള്‍ രോഗം വന്ന് മരിച്ചു.

രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 14,745 ആണ്. ഇതില്‍ 9468 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 64 ശതമാനമാണെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 5,252 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്.

നേരത്തെ നിയന്ത്രണത്തിലായിരുന്ന രോഗബാധ ഈ അടുത്ത ദിവസങ്ങളിലാണ് ക്രമാതീതമായി വര്‍ധിച്ചത്. റമദാന്‍ ഒത്തുചേരലുമായി ബന്ധപ്പെട്ടാണ് രോഗബാധ വര്‍ധിച്ചതെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. 

Tags:    

Similar News