മദ്യപിച്ച് അബോധാവസ്ഥയിലായ 21 വയസ്സുകാരിയെ പീഡിപ്പിച്ച 35കാരന്‍ അറസ്റ്റില്‍
കാലഫോര്‍ണിയ: മദ്യപിച്ച് അബോധാവസ്ഥയിലായ 21 വയസ്സുകാരിയെ പീഡിപ്പിച്ച ഇന്ത്യന്‍ വംശജനായ ഡ്രൈവര്‍ പിടിയില്‍. 35 കാരനായ സിമ്രന്‍ജിത് സിംഗ് ശേഖണെയാണ് പോലിസിന്റെ പിടിയിലായത്. കാലിഫോര്‍ണിയയില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാള്‍ ടാക്‌സിയില്‍ വച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്.
നവംബര്‍ 27-ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. തൗസന്റ് ഓക്‌സിലുള്ള ഒരു ബാറില്‍ നിന്നും ശേഖണിന്റെ ടാക്‌സിയില്‍ കയറിയതായിരുന്നു യുവതി. അമിതമായി മദ്യപിച്ചിരുന്നതിനാല്‍ യുവതി യാത്രയ്ക്കിടെ അബോധാവസ്ഥയിലായി. യുവതി അബോദവസ്ഥയിലായതു കണ്ട ഇയാള്‍ ടാക്‌സി നിര്‍ത്തി പിന്‍സീറ്റില്‍ കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ചതിനു പിന്നാലെ പോലിസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.