3400 മെഗാവാട്ട് താപവൈദ്യുത നിലയം പദ്ധതി; കുടിയിറക്ക് ഭീഷണിയില്‍ മുസ് ലിം കുടുംബങ്ങള്‍

Update: 2025-08-02 10:05 GMT

ദുബ്രി: ദുബ്രി ജില്ലയില്‍ 3400 മെഗാവാട്ട് താപവൈദ്യുത നിലയം നിര്‍മ്മിക്കാനുള്ള അസം സര്‍ക്കാര്‍ പദ്ധതി ബാധിക്കുക പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളെയെന്ന് റിപോര്‍ട്ട്. പദ്ധതി വന്നാല്‍ നൂറുകണക്കിന് മിയ മുസ് ലിം കുടുംബങ്ങളായിരിക്കും കുടിയിറക്കപ്പെടുക.


അസം തെര്‍മല്‍ പവര്‍ ജനറേഷന്‍ പ്രോജക്ട് പ്രൊമോഷന്‍ പോളിസി 2025 പ്രകാരമുള്ള ഈ താപ വൈദ്യുതി ഉല്‍പ്പാദന പദ്ധതി, ജില്ലയിലെ ചിരാകുട്ട ചാരുവബഖ്ര ഗ്രാമത്തില്‍ സ്ഥാപിക്കാണ് തീരുമാനം. ഊര്‍ജ്ജ കാര്യക്ഷമതയിലേക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്കും ഉള്ള ഒരു ചുവടുവയ്പ്പായാണ് സര്‍ക്കാര്‍ ഇതിനെ നോക്കിക്കാണുന്നത്.

നാല് ഗ്രാമങ്ങളിലായി 5000-ത്തിലധികം ബിഗാ ഭൂമിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതി, കുറഞ്ഞത് 10000 ആളുകളെയെങ്കിലും ബാധിക്കുമെന്ന് നാട്ടുകാര്‍ ആരോപിച്ചു. അവരില്‍ ഭൂരിഭാഗവും ഭൂരഹിതരായ മിയ മുസ് ലിംകളാണ്. പ്രധാനമായും കൃഷിയും മല്‍സ്യ ബന്ധനവും ഉപജീവനമാര്‍ഗമാക്കിയവരാണ് ഇവര്‍.


അടിസ്ഥാന സൗകര്യ വികസനത്തിന്റെ മറവില്‍ മുസ് ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നടക്കുന്ന ഇത്തരം വലിയ തോതിലുള്ള കുടിയൊഴിപ്പിക്കലുകള്‍ അസമിലെ വര്‍ഗീയ വിഭജനം കൂടുതല്‍ ആഴത്തിലാക്കുമെന്ന് അവകാശ പ്രവര്‍ത്തകരും സമുദായ നേതാക്കളും ആശങ്ക പ്രകടിപ്പിക്കുന്നു. കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് സുതാര്യത, പൊതുജനാഭിപ്രായം തേടല്‍, ന്യായമായ നഷ്ടപരിഹാരം എന്നിവ നടത്തണമെന്നും അവര്‍ ആവശ്യം ഉന്നയിക്കുന്നു.

Tags: