അരുണാചല്‍പ്രദേശില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തി

Update: 2020-11-01 05:32 GMT

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിച്ചര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 8.01 നാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. അരുണാചലിലെ ചംഗ്ലാംഗ് പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്.