33-ാമത് ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Update: 2026-03-04 08:50 GMT

തിരുവനന്തപുരം: 33-ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അമൃത ടിവിയില്‍ സംപ്രേഷണം ചെയ്ത 'മഴയെത്തും മുന്‍പെ' മികച്ച ടെലിവിഷന്‍ പരമ്പരയായി തിരഞ്ഞെടുക്കപ്പെട്ടു.ഇതേ പരമ്പരയിലെ അഭിനയത്തിന് കൃഷ്ണചന്ദ്രന്‍ മികച്ച നടനായും ശ്രീധന്യ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

'ഓപ്പണന്റ്' എന്ന പരിപാടിയിലൂടെ അമോസ് ടിജി മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. മികച്ച രണ്ടാമത്തെ പരമ്പരയ്ക്കുള്ള പുരസ്‌കാരം കൗമുദി ടിവിയിലെ 'വസുധ'യ്ക്കാണ്. 'ട്രാപ്പ്' ആണ് മികച്ച കുട്ടികളുടെ ഹ്രസ്വചിത്രം.

മികച്ച ടെലിഫിലിം (20 മിനിറ്റില്‍ താഴെ) വിഭാഗത്തില്‍ മഹേഷ് കുമാര്‍ എം സംവിധാനം ചെയ്ത 'മൊളഞ്ഞി'യും, 20 മിനിറ്റില്‍ കൂടുതല്‍ വിഭാഗത്തില്‍ റിയ ദിനേഷ് സംവിധാനം ചെയ്ത 'എഫ് ഫോര്‍ ഫ്രീഡം' എന്ന ചിത്രവും അര്‍ഹമായി.'മറിമായം' മികച്ച കോമഡി പ്രോഗ്രാമിനുള്ള (ടിവി ഷോ) പുരസ്‌കാരം നിലനിര്‍ത്തി.

സ്ത്രീകളെ ദുഷ്ടകഥാപാത്രങ്ങളായി ചിത്രീകരിക്കുന്ന പഴകിയ പ്രമേയങ്ങളാണ് ഇന്നും സീരിയലുകള്‍ പിന്തുടരുന്നതെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാന്‍ സീരിയലുകള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചു. പല പരമ്പരകളും അന്യഭാഷാ സീരിയലുകളുടെ അനുകരണമാണെന്നും ജൂറി നിരീക്ഷിച്ചതായി അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: