പത്തനംതിട്ട ജില്ലയില്‍ 330 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

Update: 2020-10-06 13:53 GMT

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ 330 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 34 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 286 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.

ജില്ലയില്‍ ഇതുവരെ ആകെ 9,278 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 6,735 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കൊവിഡ് ബാധിതരായ നാലു പേരുടെ മരണം റിപോര്‍ട്ട് ചെയ്തു. 1) ഒക്ടോബര്‍ രണ്ടിന് രോഗബാധ സ്ഥിരീകരിച്ച പെരിങ്ങനാട് സ്വദേശിനി (68) ഒക്ടോബര്‍ അഞ്ചിന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

2) സെപ്റ്റംബര്‍ 27ന് രോഗബാധ സ്ഥിരീകരിച്ച കോന്നി, മങ്ങാരം സ്വദേശിനി (72) ഒക്ടോബര്‍ നാലിന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

3)ഒക്ടോബര്‍ നാലിന് രോഗബാധ സ്ഥിരീകരിച്ച കുരമ്പാല തെക്ക് സ്വദേശി (76)ഒക്ടോബര്‍ അഞ്ചിന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. 4)തിരുവല്ല സ്വദേശിനി (91) ഒക്ടോബര്‍ അഞ്ചിന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

കൊവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 61 പേര്‍ മരണമടഞ്ഞു. കൂടാതെ കൊവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 119 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 6,732 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2,482 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2,369 പേര്‍ ജില്ലയിലും, 113 പേര്‍ ജില്ലയ്ക്ക് പുറത്തും ചികില്‍സയിലാണ്. 

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 168 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 101 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 59 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 68 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 125 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസിയില്‍ 65 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 56 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 46 പേരും, അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസിയില്‍ 73 പേരും, നെടുമ്പ്രം സിഎഫ്എല്‍ടിസിയില്‍ 41 പേരും, മല്ലപ്പളളി സിഎഫ്എല്‍ടിസിയില്‍ 25 പേരും ഐസൊലേഷനില്‍ ഉണ്ട്.

ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കൊവിഡ്-19 ബാധിതരായ 1,242 പേര്‍ വീടുകളില്‍ ചികില്‍സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 111 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 2,180 പേര്‍ ഐസോലേഷനില്‍ ആണ്. ജില്ലയില്‍ 14,333 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2,344 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3,599 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 134 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 187 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 20,276 പേര്‍ നിരീക്ഷണത്തിലാണ്.


ഇന്ന് രോഗബാധിതരായവര്‍


1 അടൂര്‍

(പന്നിവിഴ, മൂന്നാളം, അടൂര്‍) 8

2 പന്തളം 6

3 പത്തനംതിട്ട

(വെട്ടിപ്രം, മുണ്ടുകോട്ടയ്ക്കല്‍, വലഞ്ചുഴി, കുമ്പഴ, കൊടുന്തറ, അഴൂര്‍, കൊന്നമൂട്, ചുരുളികോട്, ആനപ്പാറ, കല്ലറകടവ്) 35

4 തിരുവല്ല

(തിരുമൂലപുരം, മുത്തൂര്‍, ചുമത്ര, തുകലശേരി, പാലിയേക്കര, ആലുംതുരുത്തി, കാവുംഭാഗം) 23

5 ആനിക്കാട്

(നൂറോമാവ്, ആനിക്കാട്) 8

6 ആറന്മുള

(എരുമക്കാട്, ആറാട്ടുപ്പുഴ വല്ലന) 6

7 അരുവാപുലം

(വകയാര്‍, ഐരവണ്‍, അരുവാപുലം) 4

8 അയിരൂര്‍ 2

9 ചെന്നീര്‍ക്കര 3

10 ചെറുകോല്‍ 2

11 ഇലന്തൂര്‍ 1

12 ഏനാദിമംഗലം

(പുതുവല്‍, മങ്ങാട്, മാരൂര്‍) 9

13 ഏറത്ത് 4

14 ഇരവിപേരൂര്‍

(വളളംകുളം, ഓതറ) 6

15 ഏഴംകുളം

(വയല, തേപ്പുപാറ, നെടുമണ്‍, കോട്ടമുകള്‍, ഏനാത്ത്, കൈതപ്പറമ്പ്, പറക്കോട്) 23

16 എഴുമറ്റൂര്‍

(എഴുമറ്റൂര്‍, തെളളിയൂര്‍) 6

17 കടപ്ര 4

18 കലഞ്ഞൂര്‍ 3

19 കല്ലൂപ്പാറ 5

20 കവിയൂര്‍ 2

21 കൊടുമണ്‍ 2

22 കോന്നി

(മങ്ങാരം, പയ്യനാമണ്‍, അട്ടച്ചാക്കല്‍, എലിയറയ്ക്കല്‍) 8

23 കൊറ്റനാട് 2

24 കോട്ടാങ്ങല്‍ 1

25 കുളനട

(മാന്തുക, കുളനട, തുമ്പമണ്‍ താഴം, ഉളനാട്) 28

26 കുന്നന്താനം 5

27 കുറ്റൂര്‍ 6

28 മലയാലപ്പുഴ

(കുമ്പളാംപോയ്ക, കുമ്പഴ, മലയാലപ്പുഴ-ഏറം) 6

29 മല്ലപ്പളളി 5

30 മെഴുവേലി 1

31 മൈലപ്ര 5

32 നാറാണംമൂഴി 2

33 നാരങ്ങാനം 2

34 നെടുമ്പ്രം 1

35 നിരണം

(നിരണം, മാന്നാര്‍) 7

36 ഓമല്ലൂര്‍

(വാഴമുട്ടം, പുലിപ്ര, ഓമല്ലൂര്‍) 7

37 പളളിക്കല്‍

(ചെറുപുഞ്ച, തോട്ടുവ, 14-ാം മൈല്‍, പഴകുളം) 8

38 പന്തളം-തെക്കേക്കര

(തട്ട, പന്തളം-തെക്കേക്കര) 9

39 പെരിങ്ങര 1

40 പ്രമാടം

(ഇളകൊളളൂര്‍, വി-കോട്ടയം, മല്ലശേരി) 7

41 പുറമറ്റം

(പുറമറ്റം, വെണ്ണിക്കുളം) 3

42 റാന്നി-അങ്ങാടി

(നെല്ലിയ്ക്കാമണ്‍, വലിയകാവ്) 8

43 റാന്നി-പഴവങ്ങാടി 5

44 തണ്ണിത്തോട് 4

45 തോട്ടപ്പുഴശേരി 2

46 തുമ്പമണ്‍ 1

47 വടശേരിക്കര 4

48 വളളിക്കോട് 2

49 മറ്റ് ജില്ലക്കാര്‍ 28

Similar News