33 പേര്‍ക്ക് കൊവിഡ്: ലാല്‍ ബഹദൂര്‍ ശാസ്ത്രി അഡ്മിനിസ്‌ട്രേറ്റീവ് ട്രയിനി അക്കാദമി അടച്ചു

Update: 2020-11-21 08:42 GMT

മസ്സൂരി: 33 ട്രയിനി ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ മസ്സൂരിയില്‍ പ്രവര്‍ത്തിക്കുന്ന ലാല്‍ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ താല്‍ക്കാലികമായി അടച്ചു. നിലവില്‍ രണ്ട് ദിവസത്തേക്കാണ് അടച്ചിരിക്കുന്നത്.

ഹോസ്റ്റല്‍, മെസ്സ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസ്, ലൈബ്രറി തുടങ്ങിയവ അണുവിമുക്തമാക്കിയതായി അക്കാദമി ഡയറക്ടര്‍ സഞ്ജീവ് ചോപ്ര പറഞ്ഞു.

എന്നാല്‍ ഹോസ്റ്റലുകള്‍ നവംബര്‍ മുപ്പത് വരെ അടച്ചിടും. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ഐആര്‍എസ് തസ്തികയില്‍ ഫൗണ്ടേഷന്‍ കോഴ്‌സിന് ചേര്‍ന്നിരിക്കുന്ന 428 ട്രയിനിങ് ഓഫിസര്‍മാരാണ് ഹോസ്റ്റലിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരെ ക്വാറന്റീനിലാക്കി. ബാക്കിയുള്ളവരെ നിരീക്ഷണത്തില്‍ വച്ചിരിക്കുകയാണ്.

ഡറാഡൂണിലെ ആരോഗ്യവിഭാഗത്തില്‍ നിന്ന് ഒരു ടീമിനെ അക്കാദമിയിലേക്ക് അയച്ചിട്ടുണ്ടെന്ന് ഡറാഡൂണ്‍ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അഷീഷ് ശ്രീവാസ്തവ പറഞ്ഞു.

Similar News