കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 30,254 പേര്‍ക്ക് കൊവിഡ്; 33,136 പേര്‍ക്ക് രോഗമുക്തി
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 30,254 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു.ഇതോടെ രാജ്യത്താ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 99 ലക്ഷത്തിലേയ്ക്ക് അടുക്കുകയാണ്. 98,57,029 പേര്‍ക്കാണ് ഇന്ത്യയില്‍ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകളെക്കാള്‍ രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. 33,136 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.
391 പേര്‍ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,43,019 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 93 ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 93,57,464 പേര്‍ ഇന്ത്യയില്‍ കൊവിഡില്‍നിന്നും രോഗമുക്തി നേടി. 3,56,546. പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 10,14,434 സാംപിളുകകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കി. 15,37,11,833 സംപിളുകള്‍ രാജ്യത്ത് ഇതുവരെ ടെസ്റ്റ് ചെയ്തു.
ഏറ്റവും കൂടുതര്‍ കൊവിഡ് റിപോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,259 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.80 പേര്‍ മരിച്ചു. കര്‍ണാടക (1,203),ആന്ധ്രാപ്രദേശ് (510), തമിഴ്‌നാട് (1,218).