കൊവിഡിന് സൗജന്യ ചികിത്സ വേണം; മധ്യപ്രദേശിലെ 3,000 ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കില്‍

Update: 2021-05-31 18:22 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ 3,000 ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍. കൊവിഡ് ബാധിച്ചാല്‍ തങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും സൗജന്യ ചികിത്സ ഉള്‍പ്പെടെയുള്ളവ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയത്. തിങ്കളാഴ്ച്ച സൂചനാ സമരം നടത്തിയിരുന്നു. പരിഹാരമുണ്ടാകാത്തതോടെ അടുത്ത ദിവസം മുതല്‍ തുടര്‍ച്ചയായി സമരത്തിനിറങ്ങാനാണ് തീരുമാനം.

ആശുപത്രിയിലെ എല്ലാ സേവനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്ന് മധ്യപ്രദേശിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ അസോസിയേഷന്‍ പ്രസിഡന്റ് അരവിന്ദ് മീണ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു.

നേരത്തെ മെയ് ആറിനും ഡോക്ടര്‍മാര്‍ പണിമുടക്കിയിരുന്നു. കൊവിഡ് -19 രോഗികളെ ചികിത്സിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ രോഗബാധിതരായാല്‍ അവര്‍ക്ക് പ്രത്യേകമായി ചികിത്സാ സൗകര്യം ഒരുക്കണമെന്നാണ് പ്രധാന ആവശ്യം. കുടുംബാംഗങ്ങള്‍ക്കും സൗജന്യ ചികിത്സ നല്‍കണം. സ്റ്റൈപ്പന്റ് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

Tags:    

Similar News