തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ കൊവിഡ് വ്യാപനം; ഹോസ്റ്റലുകള്‍ അടച്ചു

ഇത്രയും പേര്‍ക്ക് ഒരുമിച്ച് രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ ഏറ്റവും വലിയ കൊവിഡ് ക്ലസ്റ്ററായി ഗവ. എന്‍ജിനീയറിങ് കോളജ് മാറി.

Update: 2022-01-16 13:14 GMT

തൃശൂര്‍: ഗവ.എന്‍ജിനിയറിങ് കോളജില്‍ 30 വിദ്യാര്‍ഥികള്‍ക്ക് ഒന്നിച്ച് കൊവിഡ് സ്ഥിരീകരിച്ചതോടെ ഹോസ്റ്റലുകള്‍ അടച്ചു. രോഗം ബാധിച്ചവരില്‍ 11 പേര്‍ പെണ്‍കുട്ടികളാണ്. ഇത്രയും പേര്‍ക്ക് ഒരുമിച്ച് രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ ഏറ്റവും വലിയ കൊവിഡ് ക്ലസ്റ്ററായി ഗവ. എന്‍ജിനീയറിങ് കോളജ് മാറി.

സമ്പര്‍ക്ക വ്യാപനം ഉള്ളതിനാല്‍ രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും നടത്തിയ പരിശോധനകളുടെ ഫലം വന്നിട്ടില്ല. ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന കോളജ് തെരഞ്ഞെടുപ്പില്‍ വിജയിച്ച മൂന്നുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തൃശൂര്‍ ജില്ലയില്‍ ടിപിആര്‍ 25% കടന്നു. നടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News