ക്ഷേത്രത്തില്‍ മദ്യശേഖരം; വിഗ്രഹങ്ങള്‍ക്കും ഫോട്ടോകള്‍ക്കും ഇടയില്‍ നിന്ന് കണ്ടെത്തിയത് 30 ലിറ്റര്‍ മദ്യം
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടുംബ ക്ഷേത്രത്തിനുള്ളില്‍ മദ്യ ശേഖരം. പുന്നക്കാട് സ്വദേശി അര്‍ജുനന്‍ (65)ആണ് വിഗ്രഹങ്ങള്‍ക്കും ഫോട്ടോകള്‍ക്കും ഇടയില്‍ 30 ലിറ്റര്‍ മദ്യം സൂക്ഷിച്ചത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത മദ്യവില്‍പ്പന തടയുന്നതിന്റെ ഭാഗമായാണ് എക്‌സൈസ് പരിശോധന നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നിരവധി മദ്യക്കുപ്പികള്‍ അര്‍ജുനന്‍ വിഗ്രഹങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്തത്. നേരത്തെയും ഇയാള്‍ അനധികൃത മദ്യവില്‍പ്പന നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.