'തനി തങ്കമെന്ന്'; ആലുവയിലെ ഒരു കടയില്‍ മോഷണം പോയത് 30 കുപ്പി വെളിച്ചെണ്ണ
ആലുവ: കടയില്‍ നിന്ന് 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ച് കള്ളന്‍. ആലുവ തോട്ടുമുഖത്താണ് സംഭവം.ആലുവ തോട്ടുമുഖം പാലത്തിനു സമീപം പുത്തന്‍പുരയില്‍ അയൂബ് നടത്തുന്ന 'ഷാ വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്‌സ്' കടയിലാണ് മോഷണം നടന്നത്. പൂട്ടുതല്ലിപ്പൊളിച്ചാണ് കള്ളന്‍ കടയ്ക്കകത്ത് കയറിയത്. കടയുടെ തറ തുരന്നു കയറാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് പൂട്ട് പൊട്ടിച്ചത്.
വെളിച്ചെണ്ണയ്‌ക്കൊപ്പം 10 പായ്ക്കറ്റ് പാലും ഒരുപെട്ടി ആപ്പിളും മോഷണം പോയിട്ടുണ്ട്. കടയില്‍ കയറിയ ഉടനെ കള്ളന്റെ ശ്രദ്ധയില്‍ വെളിച്ചെണ്ണകുപ്പികള്‍ പെട്ടതോടെ ആവേശത്തില്‍ 'തനിതങ്കം' എന്നു പറഞ്ഞ് കയ്യില്‍ കരുതിയ ചാക്കില്‍ എടുത്തുവച്ചു. കടയില്‍ നിന്ന് സോഫ്റ്റ് ഡ്രിങ്കും കുടിച്ചാണ് കള്ളന്‍ തടി തപ്പിയത്.