മെഡിക്കൽ കോളെജിലെ എൻഐസിയു വിൽ 3 നവജാത ശിശുക്കൾ നിലത്തുവീണു; ട്യൂബിൽ കുടുങ്ങി ഒരു മരണം

Update: 2025-08-19 10:34 GMT

ദിസ്പുര്‍: അസമിലെ ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിയോനാറ്റല്‍ ഇന്റെന്‍സീവ് കെയര്‍ യൂണിറ്റില്‍ മൂന്നു നവജാത ശിശുക്കള്‍ തൊട്ടിലില്‍ നിന്നും വീണു. നാലു ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ് മരിച്ചു. ആഗസ്റ്റ് 15ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഓക്സിജന്‍ സപ്ലൈ തടസ്സപ്പെട്ടതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ദുരന്തത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ആശുപത്രി സൂപ്രണ്ട് ഡോ. ദീപ്തിമോന്‍ ദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ച് പരിശോധന നടത്തുന്നുണ്ട്. അധികൃതരുടെ വീഴ്ചയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നും നടപടികള്‍ വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. അതേസമയം, കുഞ്ഞിന്റെ ആരോഗ്യം മോശമായിരുന്നുവെന്നും വെറും 700 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂയെന്നും ആശുപത്രി അധികൃതര്‍ പറയുന്നു


Tags: