നീറ്റ് പരീക്ഷ: ചോദ്യപേപ്പർ വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; മൂന്നു പേർ അറസ്റ്റിൽ

Update: 2025-05-04 10:43 GMT

ജയ്പൂർ: രാജസ്ഥാനിൽ നീറ്റ് പരീക്ഷാ പേപ്പർ 40 ലക്ഷം രൂപയ്ക്ക് നൽകാമെന്ന് പറഞ്ഞ് വിദ്യാർഥിയെ കബളിപ്പിച്ച മൂന്നു പേർ അറസ്റ്റിൽ.

ബൽവാൻ (27), മുകേഷ് മീണ (40), ഹർദാസ് (38) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

പരീക്ഷ എഴുതുന്നതിനു മുമ്പ്  മൂവരും ചേർന്ന് വിദ്യാർഥിയെയും കുടുംബാംഗങ്ങളെയും ഗുരുഗ്രാമിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് 40 ലക്ഷം രൂപ ആവശ്യപ്പെട്ടു, ഈ സമയത്ത് വിദ്യാർഥിയുടെ കുടുംബം അവരോട് ചോദ്യ പേപ്പർ കാണിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രതികൾ വിസമ്മതിച്ചതിനേ തുടർന്ന് സംശയം തോന്നിയ ഇവർ വിവരം പോലിസിൽ അറിയിക്കുകയായിരുന്നു.

Tags: