ന്യൂഡല്‍ഹി: പോലിസ് ഉദ്യോഗസ്ഥന്റെ സര്‍വീസ് പിസ്റ്റളും വെടിയുണ്ടകളും മോഷ്ടിച്ച കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. വസന്ത് വിഹാര്‍ നിവാസിയായ അതുല്‍ ഭരദ്വാജ്(20), വിപിന്‍ ശര്‍മ(32), വിശാല്‍(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിസ്റ്റള്‍ മോഷ്ടിച്ച് കരോള്‍ ബാഗിലെ ജ്വല്ലറി കൊള്ളയടിക്കാനാണ് പ്രതികള്‍ പദ്ധതിയിട്ടതെന്ന് പോലിസ് പറഞ്ഞു. ചൊവ്വാഴ്ചയാണ് കിഷന്‍ ഗര്‍ പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ചിരാഗ് ഡല്‍ഹിയിലെ ദേവേന്ദര്‍ കുമാര്‍ എന്നയാളുടെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫിസറായി(പിഎസ്ഒ) നിയമിച്ചിരുന്ന പോലിസ് കോണ്‍സ്റ്റബിള്‍ രാജേഷ് കുമാറിന്റെ തോക്കുകളും വെടിയുണ്ടകളും മോഷ്ടിച്ചത്. ഡ്യൂട്ടി കഴിഞ്ഞ ശേഷം മുനിര്‍ക്ക ഗ്രാമത്തിലെ 9 എംഎം സര്‍വീസ് പിസ്റ്റള്‍, 10 കാട്രിഡ്ജുകള്‍ എന്നിവയുമായി വീട്ടിലേക്കു പോയതായിരുന്നു.
ചൊവ്വാഴ്ച രാത്രി പിസ്റ്റളും വെടിയുണ്ടകളും വീട്ടില്‍ നിന്ന് മോഷ്ടിച്ചതു കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് ഭരദ്വാജിനെ നാടന്‍ പിസ്റ്റള്‍, രണ്ട് വെടിയുണ്ടകള്‍, മോഷ്ടിച്ച സ്‌കൂട്ടര്‍ എന്നിവയുമായി പിടികൂടിയത്. കരോള്‍ ബാഗിലെ ജ്വല്ലറിക്കു സമീപം ഇയാള്‍ വന്നിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ (സെന്‍ട്രല്‍) സഞ്ജയ് ഭാട്ടിയ പറഞ്ഞു. ചോദ്യം ചെയ്യലില്‍, അതുലിനെയും രണ്ട് കൂട്ടാളികളായ വിപിന്‍, വിശാല്‍ എന്നിവരെയും പിടികൂടുകയായിരുന്നു. ഇവര്‍ മറ്റു കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തതായി ഡിസിപി പറഞ്ഞു. ഡല്‍ഹി പോലിസ് കോണ്‍സ്റ്റബിളിന്റെ സര്‍വീസ് പിസ്റ്റളും ലൈവ് വെടിയുണ്ടകളുമെല്ലാം കണ്ടെടുത്തിട്ടുണ്ട്.
3 Arrested For Stealing Delhi Cop's Gun, Cartridges To Rob Shop: Police
