രണ്ടാം പിണറായി സര്‍ക്കാര്‍: മന്ത്രിസ്ഥാനം പങ്കുവയ്ക്കല്‍ പൂര്‍ത്തിയായി

Update: 2021-05-17 09:23 GMT

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ ഓരോ ഘടകകക്ഷിക്കും നല്‍കേണ്ട മന്ത്രിമാരുടെ പട്ടിക ഏകദേശം തീരുമാനമായി. ഇന്ന് രാവിലെ ചേര്‍ന്ന ഘടകകക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.

സിപിഎമ്മിന് 12 മന്ത്രിമാരും സിപിഐക്ക് നാലും ഒരു ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ലഭിക്കും. ജെഡിഎസ് എന്‍സിപി എന്നിവര്‍ക്ക് ഓരോ മന്ത്രിമാരെ ലഭിക്കും. എല്‍ജെഡിക്ക് മന്ത്രിമാരില്ല.

രണ്ട് മന്ത്രിസ്ഥാനങ്ങള്‍ നാല് ഘടകകക്ഷികള്‍ക്കായി വീതം വച്ച് നല്‍കും. അവര്‍ രണ്ട് വര്‍ഷം വീതം മന്ത്രിമാരായി തുടരും. രണ്ടര വര്‍ഷത്തിനുശേഷം ഒഴിഞ്ഞുനല്‍കും.

സിപിഎമ്മില്‍ ഇത്തവണ മുഖ്യമന്ത്രിയും ഷൈലജടീച്ചറും അടക്കം എല്ലാവരും പുതുമുഖങ്ങളാകുമെന്നാണ് സൂചന. ഏതൊക്കെ വകുപ്പുകള്‍ ആര്‍ക്കൊക്കെ എന്ന കാര്യം വ്യക്തമല്ല.

Similar News