സീ ന്യൂസില്‍ 28 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19

Update: 2020-05-18 17:53 GMT

നോയ്ഡ: രാജ്യത്തെ മുന്‍നിര മാധ്യമസ്ഥാപനങ്ങളില്‍ ഒന്നായ സീ ന്യൂസില്‍ 28 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ 28 പേര്‍ക്കും രോഗലക്ഷണമില്ല. ആര്‍ക്കും ഒരുതരത്തിലുളള ബുദ്ധിമുട്ടലുകളുമില്ല.

കഴിഞ്ഞ വെളളിയാഴ്ചയാണ് സീ ന്യൂസില്‍ ഒരാള്‍ക്ക് കൊവിഡ് 19 ടെസ്റ്റ് പോസിറ്റീവായത്. അതോടെ അദ്ദേഹവുമായ ബന്ധപ്പെട്ട എല്ലാവരെയും ടെസ്റ്റിന് വധേയരാക്കി. ആ പരിശോധനയിലാണ് രോഗലക്ഷണങ്ങളൊന്നുമില്ലാത്ത 28 പേര്‍ക്കും കൊവിഡ് ബാധിച്ച കാര്യം തിരിച്ചറിഞ്ഞത്. അതോടെ സ്റ്റുഡിയോയും മറ്റ് വിഭാഗങ്ങളും അടച്ചുപൂട്ടി.

കൊവിഡ് 19 പോസിറ്റീവ് ആയ 28 പേരെയും ഐസൊലേഷനിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കമ്പനിയില്‍ ബാക്കിയുള്ളവരെ വേഗം തന്നെ പരിശോധിക്കും. സീ ന്യൂസിലെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തനാണ് വിവരം ട്വിറ്റര്‍ വഴി പുറത്തുവിട്ടത്. 2500 ഓളം ജോലിക്കാരാണ് സീ ന്യൂസിലുള്ളത്. 

Tags:    

Similar News