പഞ്ചാബിലെ കണ്ടെയിന്‍മെന്റ് സോണില്‍ 27.7 ശതമാനം പേര്‍ക്കും കൊവിഡ് വന്നുപോയെന്ന് സൂചന

Update: 2020-08-20 17:18 GMT

ചണ്ഡീഗഢ്: പഞ്ചാബിലെ കണ്ടെയിന്‍മെന്റ് സോണില്‍ 27.27 പേരുടെയും രക്തത്തില്‍ കൊവിഡ് ആന്റിബോഡി കണ്ടെത്തി. രോഗം ഭേദമായവരുടെ രക്തത്തിലെ ആന്റിബോഡിയുടെ സാന്നിധ്യം അവര്‍ക്ക് രോഗം വന്ന് ഭേദമായതിന്റെ സൂചനയാണെന്നാണ് കരുതുന്നത്. 27.27 പേര്‍ക്കും രോഗം വ്ന്ന് മാറിയെന്നാണ് ഇത് നല്‍കുന്ന സൂചന. പഞ്ചാബില്‍ നടത്തിയ ഒരു സര്‍വെയാണ്  ഈ ഞെട്ടിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നത്. ഇന്ന് നടന്ന ഒരു കൊവിഡ് റിവ്യൂമീറ്റിങ്ങിലാണ് മുഖ്യമന്ത്രി സര്‍വ്വെ വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവച്ചത്.

ഇതില്‍ തന്നെ അമത്‌സര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേരുടെ രക്തത്തില്‍ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയത്, 40 ശതമാനം. ലുധിയാന 35.6 ശതമാനം, സാസ് നഗര്‍ 33.2 ശതമാനം, പാട്യാല 19.2 ശതമാനം, ജലന്ധര്‍ 10.8 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍.

ആഗസ്റ്റ് 1 മുതല്‍ 17 വരെയുളള കാലത്ത് അഞ്ച് കണ്ടെയിന്‍മെന്റ് സോണ്‍ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ആകെ 1250 സാംപിളുകളാണ് പഠിച്ചത്.

നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെയും ഐസിഎംആറിന്റെയും സഹായത്തോടെ നടന്ന പല സര്‍വെകളും ബാഹ്യസ്വഭാവത്തോടെയായിരുന്നു.

ഓരോ സോണില്‍ നിന്നും 250 പേരുടെ സാംപിളുകളാണ് തിരഞ്ഞെടുത്തത്. 18 വയസ്സിനു മുകളിലുള്ളവരെയാണ് ഓരോ വീട്ടില്‍ നിന്നു തിരഞ്ഞെടുത്തത്. ആ പരിശോധനയിലാണ് sars cov-2 വൈറസിന്റെ സാന്നിധ്യം 27.8ശതമാനം പേരുടെയും രക്തത്തില്‍ കണ്ടെത്തിയത്.  

Tags: