27 ഒബിസി മന്ത്രിമാര്‍, 11 വനിതകള്‍, 50 വയസ്സിനുതാഴെ 14 പേര്‍; പുതിയ കേന്ദ്ര മന്ത്രിമാരുടെ പട്ടിക മണിക്കൂറുകള്‍ക്കകം
ന്യൂഡല്‍ഹി: ഇന്ന് വൈകീട്ട് ആറ് മണിയോടെ പ്രഖ്യാപിക്കുമെന്ന് കരുതുന്ന പുതിയ കേന്ദ്ര മന്ത്രി സഭയില്‍ 14 പേര്‍ അമ്പത് വയസ്സിനു താഴെയാവും. വിവിധ ജാതിവിഭാഗങ്ങളെയും പ്രദേശങ്ങളില്‍നിന്നുള്ളവരെയും പ്രത്യേകം പരിഗണിക്കും.
ഇപ്പോള്‍ പുറത്തുവന്ന സൂചന ഇങ്ങനെ:
പുതുതായി വരുന്ന മന്ത്രിമാരില്‍ 46 പേര്‍ കേന്ദ്ര സര്‍ക്കാരില്‍ പ്രവര്‍ത്തിച്ചുപരിചയമുള്ളവരാണ്. 4 പേര്‍ മുന്‍ മുഖ്യമന്ത്രിമാരാണ്. 18 പേര്‍ സംസ്ഥാന മന്ത്രിമാരാണ്.
പ്രഫഷണല്‍ ബിരുദധാരികളും പട്ടികയിലുണ്ട്.
13 അഭിഭാഷകര്‍, ആറ് ഡോക്ടര്‍മാര്‍, അഞ്ച് എഞ്ചിനീയര്‍മാര്‍, ഏഴ് സിവില്‍ സര്‍വന്റ്‌സ്, ഗവേഷണബിരുദമുളള മൂന്നുപേരും ഉണ്ട്.
9 സംസ്ഥാനങ്ങളില്‍നിന്നായി 11 വനിതകള്‍ മന്ത്രിസഭയിലുണ്ടാവും.
81 മന്ത്രിമാരെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താവുന്നത്. നിലവില്‍ 53 മന്ത്രിമാരാണ് ഉള്ളത്.
മുന്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനാവാള്‍, മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ എന്നിവര്‍ക്കും സാധ്യത കല്‍പ്പിക്കുന്നുണ്ട്.
കിരന്‍ റിജിജു, ഹര്‍ദീപ് സിങ് പുരി എന്നവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കും.
പുതിയ മന്ത്രിസഭയില്‍ 12 പേര്‍ എസ് സി വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഇവര്‍ ബീഹാര്‍, മധ്യപ്രദേശ്, യുപി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, കര്‍ണാടക, രാജസ്ഥാന്‍, തമിഴ്‌നാട് എന്നീ 8 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. രണ്ട് പേര്‍ കാബിനറ്റിലുണ്ടാവും. 27 പേര്‍ പിന്നാക്കക്കാരാണ്. അതില്‍ 5 പേര്‍ കാബിനറ്റില്‍ ഇടംപിടിക്കും.
പട്ടികവര്‍ഗത്തില്‍ നിന്ന് 8 മന്ത്രിമാര്‍, അതില്‍ 3 പേര്‍ക്ക് കാബനറ്റ് പദവി ലഭിക്കും.
അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തിസ്ഗഡ്, ബംഗാള്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, അസം എന്നിവടങ്ങളില്‍ നിന്നുമാണ് ആദിവാസി വിഭാഗങ്ങള്‍ മന്ത്രിസഭയിലെത്തുക.
ഒരു മുസ് ലിം, ഒരു സിഖ്, രണ്ട് ബൗദ്ധര്‍ എന്നിവര്‍ക്കും സ്ഥാനം ലഭിക്കും. മതന്യൂനപക്ഷങ്ങള്‍ക്ക് ആകെ മൂന്ന് കാബിനറ്റ് പദവി ലഭിക്കും.
