രാജ്യത്ത് 24 മണിക്കൂറിനുളളില്‍ 2.68 ലക്ഷം കൊവിഡ് കേസുകള്‍; പോസിറ്റിവിറ്റി നിരക്ക് 16.66 ശതമാനം

Update: 2022-01-15 04:37 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം തീവ്രമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2.68 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ആകെ എണ്ണം 3.67 കോടിയായി. 28 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 6,041 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

രാജ്യത്ത് നിലവില്‍ രോഗബാധിതരായവരുടെ എണ്ണം ആകെ രോഗബാധിതരുടെ 3.85 ശതമാനമാണ്. രോഗമുക്തി നിരക്ക് 94.83 ശതമാനമായി കുറഞ്ഞു.

രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.66 ശതമാനമായിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 12.84 ശതമാനവുമായിട്ടുണ്ട്.

കഴിഞ്ഞ ദിവസം 402 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ആകെ മരണം 4,85,752 ആയി. 1,22,684 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 3,49,47,390.

ഇതുവരെ രാജ്യത്ത് 156.02 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്താകമാനം കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ഡല്‍ഹിയില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നു. പലയിടങ്ങളിലും റാലികളും കൂടിച്ചേരലുകളും നിരോധിച്ചു. സ്‌കൂളുകള്‍ അടച്ചു.

Tags:    

Similar News