കേരളത്തില്‍ 266 തടവുകാര്‍ക്ക് കൊവിഡ്

Update: 2020-08-15 17:12 GMT

തിരുവനന്തപുരം: കേരളത്തിലെ 266 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍, കൊല്ലം ജില്ലാ ജയില്‍ തുടങ്ങിയ ജയിലുകളിലെ തടവുകാര്‍ക്കാണ് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപനഭീതിയുടെ പശ്ചാത്തലത്തില്‍ ജയിലിനുള്ളില്‍ തന്നെ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

പൂജപ്പുര ജയിലിലെ 50 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ജയില്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സന്തോഷ് എസ് പറഞ്ഞു. പൂജപ്പുരയില്‍ മാത്രം 200 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊല്ലം ജയിലില്‍ 66 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 266 ആയതായി അദ്ദേഹം പറഞ്ഞു. 

Tags: