ലോക്ഡൗണ്‍: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച 2535 പേര്‍ അറസ്റ്റില്‍, പിടിച്ചെടുത്തത് 1638 വാഹനങ്ങള്‍

Update: 2020-03-26 04:50 GMT

തിരുവനന്തപുരം: കേരളത്തില്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയ 2535 പേരെ അറസ്റ്റ് ചെയ്തു. നിരത്തിലിറക്കിയ 1636 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ വിലവെക്കുന്നില്ലെന്ന വിവരത്തെതുടര്‍ന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ തന്നെ നിരത്തിലിറങ്ങി വഴിയിലിറങ്ങിയവരെ തിരിച്ചയച്ചു. ലോക്ഡൗണ്‍ നടപ്പാക്കേണ്ട ഉത്തരവാദിത്തം അതത് പോലിസ് സൂപ്രണ്ടുമാര്‍ക്കാണ് നല്‍കിയിട്ടുള്ളത്.

പോലിസ് ധിക്കാരത്തോടെ പെരുമാറുന്നുവെന്ന പരാതിയും ഒപ്പം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്നലെ തലശ്ശേരിയില്‍ വൃക്കരോഗിയായ ഒരാളെ പോലിസ് തല്ലിയെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.

കേരളത്തില്‍ ഇന്നലെ മാത്രം 9 കൊറോണ കേസുകള്‍ കണ്ടെത്തി. ആശുപത്രി വിട്ട ആറ് പേര്‍ അടക്കം സംസ്ഥാനത്ത് മൊത്തം 118 പേര്‍ കൊറോണ ബാധിതരായുണ്ട്.സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരില്‍ 91 പേരും വിദേശത്തിനിന്ന് എത്തിയവരാണ്. 8 പേര്‍ വിദേശികളാണ്. പ്രാദേശിക സമ്പര്‍ക്കം വഴി 19 പേര്‍ക്ക് രോഗബാധയുണ്ടായി. ഇതുവരെ 12 പേര്‍ സുഖംപ്രാപിച്ചു.




Tags:    

Similar News