നുഴഞ്ഞുകയറാനായി 250 പാകിസ്താന്‍ ഭീകരര്‍ അതിര്‍ത്തിയില്‍ താവളമടിച്ചതായി പുതിയ കരസേന മേധാവി

നിയന്ത്രണ രേഖയ്ക് സമീപം 20-25 ലോഞ്ച് പാഡുകള്‍ ഉള്ളതായി ശ്രദ്ധയില്‍ പെട്ടെന്നും സൈന്യം അത് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Update: 2020-01-04 03:32 GMT

ന്യൂഡല്‍ഹി: നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി 250 പാകിസ്താന്‍ ഭീകരര്‍ താവളമടിച്ചതായി പുതിയ കരസേന മേധാവി മനോജ് മുകുന്ദ് നരവനെ.

നിയന്ത്രണ രേഖയ്ക് സമീപം 20-25 ലോഞ്ച് പാഡുകള്‍ ഉള്ളതായി ശ്രദ്ധയില്‍ പെട്ടെന്നും സൈന്യം അത് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബലാകോട്ടില്‍ പാകിസ്താന്‍ വീണ്ടും ഭീകര ക്യാമ്പുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനു മുമ്പ് പാകിസ്താന്‍ ഇന്ത്യ നടത്തിയ ബലാകോട്ട് ആക്രമണം കണക്കിലെടുക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 2019 ഫെബ്രുവരിയിലെ ബലാകോട്ട് ആക്രമണത്തില്‍ നിന്ന് നാം ഒരുപാട് കാര്യങ്ങള്‍ നാം പഠിച്ചുവെന്ന് കരസേന മേധാവി പറയുന്നു.

ഭീകരവാദ ക്യാമ്പുകള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. ഭീകരവാദ കേന്ദ്രങ്ങള്‍ വീണ്ടും തലപൊക്കിയതിനെ കുറിച്ച് അദ്ദേഹം പറഞ്ഞു. ഭീകരവാദ കേന്ദ്രങ്ങള്‍ വലിയ മദ്രസയിലാണ് പ്രവര്‍ത്തിക്കുന്ന ഒരു ധാരണയുണ്ട്. അതങ്ങനെയല്ല, ചെറിയ കുടിലുകളാണ് അവ. ഒരു ഗ്രാമത്തിലെ ഒരു വീടു പോലുമാവാം-അദ്ദേഹം പറയുന്നു.  

Tags: