മത്സ്യബന്ധനത്തിനിടെ മരിച്ച ശിഹാബിന്റെ കുടുംബത്തിന് 25 ലക്ഷം അനുവദിക്കണം: എസ്ഡിപിഐ

Update: 2022-07-15 09:37 GMT

കൊയിലാണ്ടി: കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനിടെ കടലില്‍ നിന്ന് തോണി മറിഞ്ഞ് മരിച്ച ശിഹാബിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം അനുവദിക്കണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി പറഞ്ഞു. ശിഹാബിന്റെ വീട്ടില്‍ എത്തി കുടുംബത്തെ ആശ്വസിപ്പിക്കുകയും ആവശ്യമായ ഇടപെടലുകള്‍ നടത്താമെന്നും അദ്ദേഹം പറഞ്ഞു

പ്രായമായ മാതാപിതാക്കളുടേയും കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശിഹാബ്. അതിനാല്‍ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. സ്ഥലം എംഎല്‍എ കാനത്തില്‍ ജമീലയെ ടെലിഫോണില്‍ ബന്ധപ്പെടുകയും കടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കടുംബത്തിന് ആവശ്യമായ അടിയന്തിര സഹായങ്ങള്‍ ചെയ്യാമെന്ന് എംഎല്‍എ അറിയിച്ചു. ജില്ലാ സിക്രട്ടറി നിസാം പുത്തൂര്‍, ജലീല്‍ പയ്യോളി, മഹനാസ് നന്തി എന്നിവരും കൂടെയുണ്ടായിരുന്നു.