തിരൂരങ്ങാടി നിയോജകമണ്ഡലത്തില്‍ രണ്ടര കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി

അടിയന്തിരമായി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തി ആരംഭിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എംഎല്‍എ അറിയിച്ചു.

Update: 2019-12-02 16:10 GMT

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജകമണ്ഡലത്തില്‍ 2.5 കോടി (250 ലക്ഷം) രൂപയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചുവെന്ന് പി കെ അബ്ദുറബ്ബ് എംഎല്‍എ. കാലവര്‍ഷത്തില്‍ കേടുപാട് സംഭവിച്ച നിയോജകമണ്ഡലത്തിലെ വിവിധ പൊതുമരാമത്തു റോഡുകളുടെ നവീകരണത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെകൊണ്ട് എസ്റ്റിമേറ്റ് തയ്യാറാക്കി പൊതുമരാമത്തു വകുപ്പിന് എം.എല്‍.എ എന്ന നിലക്ക് നല്‍കിയ പ്രൊപോസല്‍ പ്രകാരമാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്.

ചെറുപ്പാറ-ചെറുമുക്ക് റോഡ് പ്രൊട്ടക്ഷന്‍ വര്‍ക്ക് 15 ലക്ഷം രൂപ.

പരപ്പനങ്ങാടി-ചേളാരി റോഡ് പ്രൊട്ടക്ഷന്‍ വര്‍ക്ക് 25 ലക്ഷം രൂപ.

തിരൂരങ്ങാടി-കുണ്ടൂര്‍ റോഡ് പ്രൊട്ടക്ഷന്‍ വര്‍ക്ക് 5 ലക്ഷം രൂപ.

തയ്യിലപ്പടി-ഇരിമ്പോത്തിങ്ങള്‍ റോഡ് പ്രൊട്ടക്ഷന്‍ വര്‍ക്ക് 20 ലക്ഷം രൂപ.

ചെമ്മാട്-കൊടിഞ്ഞി റോഡ് പ്രൊട്ടക്ഷന്‍ വര്‍ക്ക് 15 ലക്ഷം രൂപ.

മമ്പുറം ലിങ്ക് റോഡ് അറ്റകുറ്റപണി5 ലക്ഷം രൂപ.

പാണ്ടിമുറ്റം െ്രെഡനേജ് നിര്‍മ്മാണം 25 ലക്ഷം രൂപ.

വെന്നിയൂര്‍-തെയ്യാല റോഡ് പ്രൊട്ടക്ഷന്‍ വര്‍ക്ക് 20 ലക്ഷം രൂപ.

തിരൂര്‍-കടലുണ്ടി റോഡ് െ്രെഡനേജ് നിര്‍മ്മാണം 50 ലക്ഷം രൂപ.

കോഴിച്ചെന-എടരിക്കോട് റോഡ് റീട്ടാറിംഗ് 50 ലക്ഷം രൂപ.

എടരിക്കോട്-കടുങ്ങാത്തുകുണ്ട് റോഡ് ഐറിഷ് െ്രെഡനേജ് നിര്‍മ്മാണം 20 ലക്ഷം രൂപ.

എന്നിങ്ങനെയാണ് പണം അനുവദിച്ചുകൊണ്ട് ഭരണാനുമതി ലഭ്യമായിട്ടുള്ളത്. അടിയന്തിരമായി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തി ആരംഭിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എംഎല്‍എ അബ്ദുറബ്ബ് അറിയിച്ചു.


Tags:    

Similar News