ന്യൂഡല്‍ഹി: രാജ്യത്ത് 5 പേര്‍ക്ക് കൂടി ജനിതകമാറ്റം വന്ന കൊവിഡ് രോഗം ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 25 ആയി.
കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച 5 കേസുകളില്‍ നാലും പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടണ് കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചവര്‍ വിവിധ സംസ്ഥാനങ്ങില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയുകയാണ്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച കൊവിഡ് സാംപിളുകള്‍ വിവിധ ലാബുകളില്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. നിംഹാന്‍സ് ബംഗളൂരു, സിസിഎംബി ഹൈദരാബാദ്, എന്‍ഐവി പൂനെ, എന്‍സിഡിസി ഡല്‍ഹി, ഐജിഐബി ഡല്‍ഹി, എന്‍ഐബിജി കല്യാനി തുടങ്ങിയ ലാബുകളിലാണ് സാംപിള്‍ പരിശോധന നടക്കുന്നത്.
നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ 33,000 പേരാണ് വിവിധ വിമാനത്താവളങ്ങള്‍ വഴി ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിയത്. ഇവരെ കണ്ടത്താനും ആര്‍ടി പിസിആര്‍ പരിശോധന നടത്താനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. രാജ്യത്തെ 10 ലാബുകളെ ജനിതകമാറ്റം വന്ന കൊവിഡ് പരിശോധിക്കാന്‍ തിരഞ്ഞെടുത്തിട്ടുണ്ട്. എന്‍ഐബിഎംജി കൊല്‍ക്കത്ത, ഐഎല്‍എസ് ഭുവനേശ്വര്‍, എന്‍ഐവി പൂനെ, സിസിഎസ് പൂനെ, സിസിഎംബി ഹൈദരാബാദ്, സിഡിഎഫ്ഡി ഹൈദരാബാദ്, ഇന്‍സ്‌റ്റെം ബെംഗളൂരു, നിംഹാന്‍സ് ബെംഗളൂരു, ഐജിബി ദില്ലി, എന്‍സിഡിസി ഡല്‍ഹി എന്നിവയാണ് അവ.
ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്‌സ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മ്മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലാണ് ഈ രോഗം സ്ഥിരീകരിച്ച മറ്റ് രാജ്യങ്ങള്‍.
