മുംബൈ: മഹാരാഷ്ട്ര പോലിസിലെ 231 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സംസ്ഥാന പോലിസിലെ 9,934 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
24 മണിക്കൂറിനുളളില്‍ 3 പോലിസുകാര്‍ മരിച്ചു. ഇതുവരെ പോലിസ് ഫോഴ്സിലെ 107 പേര്‍ക്ക് കൊവിഡ് മൂലം ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്. നിലവില്‍ 7,950 പോലിസുകാരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം നടന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. നിലവില്‍ 1,47,324 പേരാണ് സംസ്ഥാനത്ത് ചികില്‍സയിലുള്ളത്. 15,842 പേര് മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 4,50,196 കടന്നു.