ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു. ആകെ 28 പേരാണ് യമുനേത്രിയിലേക്ക് പോകുന്ന ബസില്‍ ഉണ്ടായിരുന്നത്.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000രൂപയും നല്‍കും.
സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ജില്ലാ ഭരണകൂടം കഴിയാവുന്ന സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ദുരന്തനിവാരണ സേന സ്ഥലത്തുണ്ടെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.
ഛര്‍ ധം യാത്രയുടെ ഭാഗമാണ് യമുനേത്രി സന്ദര്‍ശനം.