21 വനിതകളടക്കം 121 പോലിസ് ഓഫിസര്‍മാര്‍ക്ക് കേന്ദ്രത്തിന്റെ വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം

Update: 2020-08-12 11:50 GMT

ന്യൂഡല്‍ഹി: രാജ്യത്തെ 21 വനിതാ ഓഫിസര്‍മാരടക്കം 121 പോലിസ് ഓഫിസര്‍മാര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശിഷ്ടസേവനത്തിനുളള പുരസ്‌കാരം പ്രഖ്യാപിച്ചു. അതില്‍ 15 പേര്‍ സിബിഐയില്‍ നിന്നുള്ളവരാണ്.

അന്വേഷണമികവിനുള്ള 2020 വര്‍ഷത്തേക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. അന്വേഷണ മികവുള്ള ഓഫിസര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2018 ലാണ് ആഭ്യന്തര മന്ത്രാലയം പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

പുരസ്‌കാരം ലഭിച്ചവരില്‍ 15 പേര്‍ സിബിഐയില്‍ നിന്നുള്ളവരും, 10 പേര്‍ വീതം മഹാരാഷ്ട്ര, മധ്യപ്രദേശ് പോലിസില്‍ നിന്നുളളവരും 8 പേര്‍ ഉത്തര്‍പ്രേദശില്‍ നിന്നുള്ളവരും 7 പേര്‍ വീതം കേരള, ബംഗാള്‍ പോലിസില്‍ നിന്നുള്ളവരുമാണ്. ബാക്കിയുള്ളവര്‍ കേന്ദ്ര ഭരണപ്രദേശത്തെ പോലിസ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരുമാണ്. ഇതില്‍ 21 പേര്‍ വനിതകളാണ്- ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു. 

Tags:    

Similar News