2022 നിയമസഭാ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ബിജെപി കേന്ദ്ര യോഗം അവസാനിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ബിജെപി കേന്ദ്ര നേതാക്കളുടെ യോഗം ആവസാനിച്ചു. നാല് മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ പ്രധാനമന്ത്രിക്കു പുറമെ ബിജെപി ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, ശിവ് പ്രകാശ്, അരുണ്‍ സിങ്, സി ടി രവി, ഡി പുരന്ദേശ്രരി, ദിലീപ് സായ്കിയ, തരുണ്‍ ചുങ്, ദുഷ്യന്ദ് ഗൗതം, കൈലാഷ് വിജയ് വര്‍ഗിയ, ഭൂപേന്ദ്ര യാദവ് എന്നിവര്‍ പങ്കെടുത്തു.
2022 ലെ നിയമസഭാ തിരഞ്ഞെടുപ്പും കൊവിഡ് മഹാമാരിയും ആയി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗം ചര്‍ച്ച ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം നദ്ദ ദേശീയ ജനറല്‍ സെക്രട്ടറിമാരുമായും മോര്‍ച്ച മേധാവികളുമായും പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു.
കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഭാവി നിലപാടുകള്‍ കരുപ്പിടിപ്പിക്കുന്നതില്‍ യോഗം നിര്‍ണായകമായിരിക്കുമെന്നാണ് കരുതുന്നത്.