കെ-റെയില്‍: ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബിയില്‍നിന്ന് 2000 കോടി

Update: 2022-03-11 05:52 GMT

തിരുവനന്തപുരം; കെ റെയില്‍ പദ്ധതിക്കായി കേരളത്തില്‍ തിരുവനന്തപുരം കാസര്‍കോഡ് വരെ ഭൂമി ഏറ്റെടുക്കാന്‍ കേരള സര്‍ക്കാര്‍ കിഫ്ബിയില്‍നിന്ന് 2,000 കോടി രൂപ കടമെടുക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ 530 കിലോമീറ്റര്‍ ദൂരത്തില്‍ കടന്നുപോകുന്ന റെയില്‍വേ പദ്ധതിയാണ് കെ റയില്‍ എന്നറിയപ്പെടുന്ന സില്‍വര്‍ലൈന്‍ പദ്ധതി.

കെറെയിലിന് ആവശ്യമായ ഭൂമിയില്‍ കല്ലിടല്‍ ആരംഭിച്ചിട്ടുണ്ട്. തിരുവന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ കല്ലിടല്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഈ ഭൂമി വാങ്ങുന്നതിനാണ് ഇത്രയും തുക അനുവദിക്കുന്നത്.

63,941 കോടി രൂപയുടെ ഈ പദ്ധതി 2027ല്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ 4 മണിക്കൂറുകൊണ്ട് എത്താമെന്നതാണ് നേട്ടം.

Tags:    

Similar News