20 വര്‍ഷം പഴക്കമുള്ള തട്ടിപ്പ് കേസ്: 32 ലക്ഷം രൂപയും 66 പവന്‍ സ്വര്‍ണവും കവര്‍ന്ന പ്രതി പിടിയില്‍

Update: 2025-11-22 09:03 GMT

നാഗര്‍കോവില്‍: 20 വര്‍ഷം മുന്‍പ് അധിക പലിശ വാഗ്ദാനം നല്‍കി 15 പേരില്‍ നിന്ന് 32 ലക്ഷം രൂപയും 66 പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയായ രാമനാഥന്‍ പിള്ളയെ തെലങ്കാനയില്‍ നിന്ന് പോലിസ് പിടികൂടി. രാമനാഥന്‍ പിള്ളയും ഭാര്യ പത്മയും ചേര്‍ന്നായിരുന്നു തട്ടിപ്പിന് നേതൃത്വം നല്‍കിയത്.

2005ല്‍ കുരിശടി സ്വദേശിനി എലിസബത്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരേ വാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇവര്‍ നാഗര്‍കോവിലില്‍ നിന്ന് ഒളിവില്‍ പോവുകയായിരുന്നു. വര്‍ഷങ്ങളായി അന്വേഷണം തുടരുന്നതിനിടെ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ശണ്‍മുഖവടിവും സംഘവും രാമനാഥന്‍ പിള്ള (56)യെ തെലങ്കാനയില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് പ്രതിയെ നാഗര്‍കോവില്‍ കോടതിയില്‍ ഹാജരാക്കി. കോടതിയുത്തരവുപ്രകാരം ഇയാളെ തടവറയില്‍ അടച്ചു. ഭാര്യ പത്മയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Tags: