ലഖ്‌നോ; ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ഇതുവരെ 20 ശതമാനം പോളിങ് നടന്നു. പോളിങ് തുടങ്ങി നാല് മണിക്കൂറുവരെയുളള കണക്കാണ് ഇത്.
58 നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 623 സ്ഥാനാര്‍ത്ഥികളാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. 2.27 കോടി വോട്ടര്‍മാര്‍ ഒന്നാം ഘട്ടത്തില്‍ വോട്ട് ചെയ്യും.
പതിനൊന്ന് ജില്ലകളിലായാണ് 58 മണ്ഡലങ്ങള്‍ വ്യാപിച്ചുകിടക്കുന്നത്.
ജാട്ട് വിഭാഗത്തിന് ഭൂരിപക്ഷമുളള ജില്ലകളാണ് പതിനൊന്നും. കര്‍ഷക സമരക്കാര്‍ക്കും വലിയ സ്വാധീനമുള്ള ജില്ലകളായാണ് കരുതപ്പെടുന്നത്.
സമാജ് വാദിപാര്‍ട്ടി രാഷ്ട്രീയ ലോക് ദള്‍ സഖ്യമാണ് ബിജെപിയുടെ മുഖ്യ എതിരാളി. ബിഎസ്പിയും മല്‍സരരംഗത്തുണ്ട്.