ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 25 രൂപ നിരക്കില്‍ 20 കിലോ അരി

Update: 2025-08-19 09:39 GMT

തിരുവനന്തപുരം: ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 25 രൂപ നിരക്കില്‍ 20 കിലോ അരി നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ബിപിഎല്‍ എപിഎല്‍ കാര്‍ഡ് എന്ന വ്യത്യാസം ഇല്ലാതെയാണ് അരി ലഭിക്കുക. 250 ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫറുകള്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ മാസത്തെ സബ്സിഡി സാധനങ്ങള്‍ ഓഗസ്റ്റ് മാസം മുതല്‍ വാങ്ങാന്‍ സാധിക്കും. തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് 50ശതമാനം വിലക്കുറവില്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഓണക്കിറ്റ് നാലാം തീയതിക്കുള്ളില്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വെളിച്ചെണ്ണയുടെ വില മാര്‍ക്കറ്റില്‍ കുറച്ചു വരുവാനുള്ള കാര്യങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.

Tags: