എല്‍ഡിഎഫിന്റെ ജനവഞ്ചന: മാള പഞ്ചായത്തിനെതിരേ കോണ്‍ഗ്രസ്സിന്റെ ട്വന്റി-ട്വന്റി സമരം

Update: 2020-07-11 15:11 GMT

മാള: എല്‍ഡിഎഫ് ഭരിക്കുന്ന മാള ഗ്രാമപഞ്ചായത്തിന്റെ ജനവഞ്ചനക്കെതിരെ കോണ്‍ഗ്രസിന്റെ ട്വന്റി -ട്വന്റി സമരം. ഒരു വാര്‍ഡില്‍ ഒരു ദിവസം എന്ന രീതിയില്‍ 20 ദിവസം തുടര്‍ച്ചയായി ട്വന്റി-ട്വന്റി എന്ന പേരില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കാനാണ് തീരുമാനം.

പ്രളയ ഫണ്ട് ഒരു കോടി 16 ലക്ഷം രൂപ ചെലവഴിക്കാതെ നഷ്ടപ്പെടുത്തി, പൊതുമൈതാനം നഷ്ടപ്പെടുത്തി കായിക പ്രേമികളെ വഞ്ചിച്ചു, പദ്ധതി പ്രവര്‍ത്തനത്തില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തി, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നിഷേധിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പഞ്ചായത്തിനെതിരേ ഉന്നയിച്ചിട്ടുണ്ട്.

ഈ മാസം 20 തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്ക് പഴൂക്കര ജംഗ്ഷനില്‍ സമരം ആരംഭിക്കും. കോണ്‍ഗ്രസിന്റെ സംസ്ഥാന, ജില്ലാ, ബ്ലോക്ക്, മണ്ഡലം, പോഷക സംഘടനാ നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കും.

പത്രസമ്മേളനത്തില്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ ടി കെ ജിനേഷ്, വര്‍ഗ്ഗീസ് വടക്കന്‍, ജൂലി ബെന്നി, സ്മിത ഫ്രാന്‍സിസ്, മുന്‍ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് ദിലീപ് പരമേശ്വരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags:    

Similar News