ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ രണ്ട് സ്ത്രീകളെ വെടിവച്ച് കൊല്ലുകയും മൂന്ന് കുട്ടികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം ആഭരണങ്ങളും പണവും കവര്‍ന്നു. ഡോളി(30), അന്‍ഷു(18) എന്നിവരാണ് മരിച്ചത്. 10, 7, 5 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്കാണ് പരിക്കേറ്റത്. കുടുംബത്തിലെ പരിചയക്കാരായ ഉമയും സോനുവുമാണ് കൃത്യം നടത്തിയത്. ഇരുവരും വീട്ടിലെത്തിയപ്പോള്‍ അന്‍ഷു ഡോളിയുടെ കുട്ടികളെ പഠിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ചായ കുടിച്ച ശേഷം കുടുംബാംഗങ്ങളെ ബന്ദികളാക്കി. എതിര്‍ത്തപ്പോള്‍ സോനു ഡോളിയെയും അന്‍ഷുവിനെയും വെടിവച്ചു കൊലപ്പെടുത്തി. അതിനുശേഷം കുട്ടികളെ കത്തിയും സ്‌ക്രൂ െ്രെഡവറും കൊണ്ട് ആക്രമിച്ചെന്നും പോലിസ് പറഞ്ഞു.
പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലിസ് ഉദ്യോഗസ്ഥന്‍ കലാനിധി നൈതാനി പറഞ്ഞു. പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചിട്ടുണ്ട്. സമീപത്ത് സ്ഥാപിച്ച സിസിടിവി കാമറയിലെ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കവര്‍ച്ച ചെയ്ത പണവും ആഭരണങ്ങളും ഉമയുടെ വീട്ടില്‍ നിന്ന് പോലിസ് കണ്ടെടുത്തു. സോനു നാട്ടിലേക്കു തിരിച്ചതായി പോലിസിനോട് പറഞ്ഞു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ദാസ്‌നയ്ക്ക് സമീപം സോനുവിനെ കണ്ടെത്തുകയും പോലിസ് നടത്തിയ വെടിവയ്പില്‍ കാലിന് വെടിയേറ്റതായി നെയ്താനി പറഞ്ഞു.
2 Women Shot Dead, 3 Children Hurt In Robbery In UP's Ghaziabad
