സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്; എതിരാളികളില്ലാതെ ഓം ബിര്‍ള

Update: 2019-06-19 02:39 GMT

ന്യൂഡൽഹി: ലോകസ്ഭാ സ്പീക്കറായി ബിജെപി എംപി ഓം ബിർളയെ ഇന്ന് തിരഞ്ഞെടുക്കും. പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിർത്തുന്നില്ല എന്ന് തീരുമാനിച്ച സാഹചര്യത്തിൽ ഏകകണ്ഠമായിട്ടാകും തിരഞ്ഞെടുപ്പ്. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയായ ഓം ബിർള, രണ്ടാം തവണയാണ് ലോക്സഭയിൽ എത്തുന്നത്. നേരത്തെ രാജസ്ഥാനിൽ മൂന്നു തവണ എംഎൽഎ ആയിരുന്നു. സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം ഇന്ന് ലോക്സഭ പിരിയും. നാളെ രാഷ്ട്രപതി ഇരുസഭകളിലെയും എംപിമാരെ അഭിസംബോധന ചെയ്യും.

Similar News