ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; രണ്ട് സായുധര്‍ കൊല്ലപ്പെട്ടു

Update: 2020-06-13 02:28 GMT

കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയും സായുധരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് സായുധര്‍ കൊല്ലപ്പെട്ടു. വെളളിയാഴ്ച ഏറെ വൈകി തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നു.

ഗുലാം ജില്ലയിലെ നിപോറയില്‍ തിരച്ചില്‍ നടക്കുന്നതായി കശ്മീര്‍ സോണ്‍ പോലിസ് ട്വീറ്റ് ചെയ്തു. മരിച്ചവര്‍ ഏത് സംഘടനയില്‍ പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ ഏതാനും ദിവസമായി പലയിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ ഇരുപതില്‍ താഴെ സായുധര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Tags:    

Similar News