യുപിയില്‍ രണ്ട് സന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി

Update: 2020-04-28 07:12 GMT
ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ രണ്ട് സന്യാസിമാരെ വെട്ടികൊലപ്പെടുത്തി. ക്ഷേത്രത്തിലെ താല്‍ക്കാലിക താമസസ്ഥലത്ത് വച്ചാണ് കൊല്ലപ്പെട്ടത്. അക്രമിയെ കൊലപാതകക്കുറ്റം ചുമതി പോലിസ് അറസ്റ്റ് ചെയ്തു. അക്രമിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. 

55ഉം 35 ഉം വയസ്സുള്ള രണ്ട് സന്യാസിമാരെയാണ് രാജു എന്നയാള്‍ വെട്ടികൊലപെടുത്തിയത്. കുറ്റവാളി മയക്കുമരുന്നിന് അടിമയാണെന്ന് പോലിസ് വെളിപ്പെടുത്തി. പ്രതി എല്ലായ്‌പ്പോഴും ലഹരി ഉപയോഗിക്കുന്ന ആളാണ്. കൊലപാതകത്തില്‍ വര്‍ഗീയമായി യാതൊന്നുമില്ലെന്നും പോലിസ് വ്യക്തമാക്കി. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ മോഷ്ടാവാണെന്ന് സന്യാസിമാര്‍ ആരോപിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതി ലഹരി ഉപയോഗിച്ചതിന് ശേഷം ഇവരുടെ താമസ സ്ഥലത്തെത്തി വാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കള്ളന്‍മാരെന്നും കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയവരാണെന്നും സംശയിച്ച് രണ്ട് ദിവസം മുമ്പാണ് പാല്‍ഘറില്‍ ആള്‍ക്കൂട്ടം രണ്ട് സന്യാസിമാരെയും ഡ്രൈവറെയും കല്ലെറിഞ്ഞും അടിച്ചും കൊന്നത്. ഇതിന് പിന്നില്‍ ബിജെപി നേതാക്കള്‍ കരുതിക്കൂട്ടിയുള്ള കൊലപാതകമാണിതെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.


Tags: