ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് സായുധര്‍ കൊല്ലപ്പെട്ടു

Update: 2022-06-27 12:50 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് സായുധരെ വധിച്ചു. സ്ഥലത്ത് സായുധരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ലയിലെ ട്രബ്ജി മേഖലയിലെ നൗപോരഖേര്‍പോരയില്‍ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. അതേസമയം, ഇവര്‍ ഏത് സായുധസംഘടനയിലുള്ളവരാണെന്ന് വ്യക്തമല്ലെന്ന് പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സായുധരുടെ ഐഡന്റിറ്റിയും ഗ്രൂപ്പ് ബന്ധവും പരിശോധിച്ചുവരികയാണെന്നും ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Tags: