വിഷവാതകം: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ടു തൊഴിലാളികള്‍ മരിച്ചു, മൂന്നുപേര്‍ ആശുപത്രിയില്‍

ഡല്‍ഹി രോഹിണിയിലെ പ്രേംനഗര്‍ സ്വദേശികളായ ദീപക്(30) ഗണേഷ് സഹ(35) എന്നിവരാണ് മരിച്ചത്.

Update: 2019-05-07 16:27 GMT

ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച അഞ്ചു തൊഴിലാളികളില്‍ രണ്ടു പേര്‍ മരിച്ചു. ഡല്‍ഹി രോഹിണിയിലെ പ്രേംനഗര്‍ സ്വദേശികളായ ദീപക്(30) ഗണേഷ് സഹ(35) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് പ്രേംനഗറിലെ ഒരു വീട്ടില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. സെപ്റ്റിക് ടാങ്കിലിറങ്ങിയതിനു പിന്നാലെ അഞ്ചു പേര്‍ക്കും ദേഹാസ്വസ്ഥ്യവും ശ്വാസ തടസ്സവും അനുഭവപ്പെടുകയും തുടര്‍ന്ന് ബോധക്ഷയം ഉണ്ടാവുകയുമായിരുന്നു.

തുടര്‍ന്ന് എല്ലാവരെയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേര്‍ മരണപ്പെട്ടു. മൂന്നുപേര്‍ ഇപ്പോഴും ഡല്‍ഹി സഞ്ജയ്ഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെയാണ് തൊഴിലാളികള്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Tags:    

Similar News