ഇറാഖില്‍ വാതക പൈപ്പ്ലൈന്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ടു; 51 പേര്‍ക്ക് പരിക്ക്

Update: 2020-10-31 17:58 GMT

ബഗ്ദാദ്: ഇറാഖില്‍ വാതക പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ടു. 51 പേര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെയുള്ള തെക്ക് നഗരമായ സമാവയ്ക്ക് സമീപമാണ് സ്ഫോടനം നടന്നതെന്ന് ഇറാഖ് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. സ്ഫോടനത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. അഗ്‌നിശമന സേനാംഗങ്ങള്‍ ഗ്യാസ് ലൈന്‍ അടച്ചതിനുശേഷം തീ നിയന്ത്രണവിധേയമായി.

പൈപ്പ്‌ലൈന്‍ സ്‌ഫോടനത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും ഒമ്പത് ഷിയ അര്‍ദ്ധസൈനികര്‍ ഉള്‍പ്പെടെ 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സമാവയ്ക്കടുത്തുള്ള ഇറാഖ് മിലിഷ്യ സേനയുടെ ക്യാംപിന് സമീപമാണ് പൈപ്പ്ലൈന്‍ കടന്നുപോകുന്നതെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.