കശ്മീരില്‍ രണ്ട് ജെയ്‌ഷെ പ്രവര്‍ത്തകരെ ഏറ്റുമുട്ടലില്‍ വധിച്ചെന്ന് സൈന്യം

പോലിസുമായി നടന്ന ഏറ്റുമുട്ടലിനിടയിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല.

Update: 2019-02-22 16:12 GMT
കശ്മീരില്‍ രണ്ട് ജെയ്‌ഷെ പ്രവര്‍ത്തകരെ  ഏറ്റുമുട്ടലില്‍ വധിച്ചെന്ന് സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപോറില്‍ രണ്ട് ജയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരെ ഏറ്റുമുട്ടലില്‍ വധിച്ചെന്ന് സുരക്ഷാ സേന. പോലിസുമായി നടന്ന ഏറ്റുമുട്ടലിനിടയിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല.

സോപോര്‍ പട്ടണത്തില്‍ സായുധസംഘത്തിന്റെ സാന്നിധ്യമുള്ളതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലിസും സുരക്ഷാ സേനയും നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. കീഴടങ്ങാനുള്ള ആവശ്യം നിരസിച്ച് വെടിയുതിര്‍ത്തതോടെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തിരിച്ചടിയിലാണ് രണ്ടു പേരും കൊല്ലപ്പെട്ടതെന്ന് ദക്ഷിണ കശ്മീര്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അതുല്‍ കുമാര്‍ ഗോയല്‍ പറഞ്ഞു. ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Similar News