കെട്ടിടം തകര്‍ന്ന് മുംബൈയില്‍ 2 പേര്‍ക്ക് പരിക്ക്, പഴയ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

Update: 2020-07-15 12:12 GMT

മുംബൈ: മുംബൈയിലെ പാവ്‌വാല തെരുവില്‍ കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരെയും ആശുപത്രിയിലേക്ക് നീക്കി. ഗ്രാന്റ് റോഡിലെ ഒരു കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് പരിക്കേറ്റതെന്ന് ഫയര്‍ സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അതേസമയം നഗരത്തില്‍ ഇന്ന് കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്. നഗരത്തിലെ പഴയ കെട്ടിടങ്ങളിലുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് മുംബൈ മുനിസിപ്പാലിറ്റി അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നഗരത്തിലും സമീപ പ്രദേശങ്ങളിലും മഴ നീണ്ടു നില്‍ക്കുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു.

മുംബൈയിലെ തന്നെ ഖര്‍ പ്രദേശത്ത് ഒരു മൂന്നു നില കെട്ടിടം കഴിഞ്ഞ ജൂണില്‍ ഇടിഞ്ഞുവീണിരുന്നു. മണ്‍സൂണ്‍ കാലത്ത് മുംബൈയില്‍ കെട്ടിടമിടിഞ്ഞുള്ള അപകടങ്ങള്‍ സാധാരണമാണ്. 

Tags:    

Similar News